സമന്വയം
ഇരുളും വെളിച്ചവും ശത്രുക്കളാണ് ?
ഒരു തിരി തെളിയുമ്പോള്‍ ,
വെളിച്ചം പരക്കുമ്പോള്‍ ,
ഇരുളിന്റെ ആത്മാവ് കീറി മുറിക്കപ്പെടുന്നു .
പ്രകാശം മൂര്‍ച്ചയേറിയ ഒരു കത്തിയാണ് ;
ഇരുളിനെ ഭയക്കുന്നവര്‍ക്ക് .
പക്ഷെ, ഇഷ്ടപ്പെടുന്നവര്‍ക്ക് അതൊരു മുറിവാണ്..
സമന്വയിപ്പിക്കാന്‍ കഴിയാത്തത്ര ദൂരമാണ് അവര്‍ തമ്മില്‍ ...
നമ്മുടെ ചിന്തകള്‍ തമ്മിലും ..
ഒടുവില്‍ ഞാന്‍ ഉറ്റുനോക്കുന്നത് കണ്ണുകളിലേയ്ക്ക് ആണ് ...
നിന്‍റെയും എന്‍റെയും ...
അവ തുറന്നുവെയ്ക്കാം , അടച്ചുവെയ്ക്കാം ...
പക്ഷെ ഒരുമിച്ച്!!
അവിടൊരു പ്രശ്നമുണ്ട് !
ഞാന്‍ പറയുന്നത് നിന്റെ ഇഷ്ടങ്ങല്‍ക്കെതിരാനെങ്കിലോ?
അപ്പോള്‍ .....
ഇരുളിനും വെളിച്ചതിനുമിടയിലുള്ളത് ഇഷ്ടമാണ്...
ഇഷ്ടം ഇടയിലുള്ളവര്‍ എങ്ങനെ ശത്രുക്കളാവും,
അവര്‍ സുഹൃത്തുക്കളല്ലേ...?
ചോദ്യങ്ങലെരേയാണ് ...
എന്നാല്‍ ഉത്തരമോ, അതൊന്നുമാത്രം ...
സമന്വയം .......
നിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഒരൊറ്റ ഉത്തരം...
ഇരുളിന്‍റെ ആത്മാവില്‍ പ്രകാശിക്കുന്ന വെളിച്ചമാണെന്‍റെ പ്രണയം ... നിലാവും, മിനാമിനുങ്ങും, നിശാഗന്ധിയും... !!
ReplyDeleteആശംസകള്‍