Tuesday, 4 September 2012

enikku kadal.......


കടല്‍ അഥവ വക്താവ് 


കടലിനു പണ്ടു മുതലേ അര്‍ത്ഥം ആഴമെന്നും ദൂരമെന്നും ഒക്കെ ആണ് .
കാറ്റിന്  തീരത്തോടു പറയനുള്ളതെല്ലാം പറയുന്നത് തിരകളിലൂടെയാണ് .
കടലിന്റെ ഹൃദയം പക്ഷെ ഒരുപാട് ദൂരെ കാറിന്റെ
 അടുത്താണ് .
തിര വന്നു തീരത്ത് വരയ്ക്കുന്ന ചിത്രങ്ങളെല്ലാം കാറ്റിന്റെ മനസ്സിലെ വിങ്ങലുകളാണ് .

ഞാന്‍ കാറ്റാണ്  , നീ തീരവും ..........
എന്റെ കണ്ണീരും പുഞ്ചിരിയുമെല്ലാം , ഒരിക്കലും അവസാനിക്കാത്ത തിരകളും ......

നിന്നില്‍ ഞാന്‍ വരയ്ക്കുന്ന ചിത്രമെല്ലാം നീ കാണുന്നുവോ 
തീരമേ....?
എന്നെക്കുറിച് നിന്നിലൊന്നും  വേറാരും എഴുതാന്‍  
ഞാന്‍ ആഗ്രഹിക്കുന്നില്ല...
അവയെല്ലാം ഞാന്‍ മായ്ക്കും ......
തിരുത്തിയെഴുതും ...............

തിരകളില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ എനിക്കൊന്നും നിന്നോട് പറയാന്‍ ആകുമായിരുന്നില്ല.....
നിന്റെ മറുപടികള്‍ ഞാന്‍ പക്ഷെ ഒരിക്കലും കടല്‍ വഴി അറിയാറില്ല .....
അത് ഞാന്‍ അറിയുന്നത് കാറ്റായി നിന്നെ വന്നു 
തഴുകുംബോഴാണ് ...

കടല്‍ എന്റെ വക്താവാണ്‌ ....
നീ എന്റെ മാത്രവും .......




4 comments:

  1. തീരത്തിന്‍റെ ഹൃദയത്തില്‍ തലതല്ലി കരയുന്ന കടലിന്‍റെ നൊമ്പരം കാറ്റു തഴുകുന്നു ... !!

    നല്ല തുടക്കം... ആശംസകള്‍ :)

    ReplyDelete
  2. aliya.... kuppathottiyile vairakallayi maarunnuuvo nee... aashamsakal...

    ReplyDelete