Tuesday, 18 September 2012

thanutha kattanchaaya

തണുത്ത കട്ടന്‍ചായ 



കൃഷ്ണവിലാസം യു പി സ്കൂള്‍, താരകനാട്ടുചിറ.പഴക്കം ചെന്നതെങ്കിലും അതിന്റെ പ്രൌഡി തെല്ലുമേശാതെ , എങ്കിലും ഒരുപാട് മഹാന്മാരുടെ ജന്മഗ്രിഹമെന്ന അഹങ്കാരം സൂക്ഷിക്കുന്ന ഒരു വിദ്യാലയം. ഉസ്കൂളിന്റെ ബഹളങ്ങളും ബോര്‍ഡും താണ്ടി ഒരു ഇരുപത് അടി നടന്നാലെതുന്ന മുക്കില്‍ ഒട്ടും പ്രൌടമല്ലാത്ത ഒരു കുടിലുണ്ട് .... പട്ടിണിയാണ് ഉടുത്തിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തില്‍ ബോദ്യമാവാനിടയുള്ള ഒരു മനുഷ്യന്റെ ശോഷിച്ച മുഖവും , കറപിടിച്ച പല്ലും .. കേശുവേട്ടന്റെ ചായക്കടയാണ് ... പാലില്ല.. വേണമെങ്കില്‍ കട്ടഞ്ചായ തരാമെന്നു മുഖത് നോക്കാതെ പറയും.. അവിടെ അധികമാരും ചായ കുടിക്കാന്‍ എത്താറില്ല. എതുന്നവര്‍ക്കൊന്നും അവശ്യം ചായയുമല്ല. എങ്കിലും ഒരു ഔപചാരികത പോലെ കേശുവേട്ടന്‍ ഈ ചോദ്യം ആവര്‍ത്തിച്ചു കൊണ്ടിരിക്കും.


തരകനാട്ടുചിര ഒരു കുഗ്രാമമാണ്‌, എന്ന് പറഞ്ഞാല്‍ എന്താണാവോ? ഞാനിവിടെയെല്ലാം തപ്പിയിട്ട് ഒരു ചിറ കാണാന്‍ സാധിച്ചില്ല .. പിന്നെ എന്തിനാണാവോ ഈ പേര്. ചിന്തിച് സമയം കളയാന്‍ തീരെ ഇല്ലാത്തതുകൊണ്ട് ഞാന്‍ വേഗം നടക്കുകയാണ്. എനിക്ക് വല്യ തിരക്കാണ്. ഒരു സിഗേരറ്റ് വലിക്കാന്‍ ഈ നാട്ടിലൊരു കട പോലുമില്ല.. ഒടുവില്‍ കേശുവേട്ടന്റെ അടുതുതന്നെ എത്തി . ഇവിടെയെങ്കിലും കാണുമോ എന്തോ. അതിനുമുന്‍പ്‌ കുഗ്രാമത്തിന്റെ നിര്‍വചനം - ഒരു സിഗരട്റ്റ് പോലും ചോദിച്ചാല്‍ കിട്ടാന്‍ ഇല്ലാത്ത സ്ഥലം . പ്രതീക്ഷയോടെ ചോദിച്ച എന്നോട് പ്രത്യേകിച്ചൊരു മറുപടിയും പറഞ്ഞില്ല . എനിക്കല്പം ദേഷ്യം വന്നു . പോയിട്ട തിരക്കുണ്ടെന്ന സൂചന നല്‍കികൊണ്ട് കടുപ്പിച്ചൊന്നു ചോദിച്ചു. ഇന്നാട്ടില്‍ വലിക്കനോന്നും കിട്ടില്ലേ? എന്നെ ഒരു കോമാളി എന്നവണ്ണം കണ്ടു , പൊട്ടിച്ചിരിച്ചുകൊണ്ട് , കേശുവേട്ടന്‍ പറഞ്ഞു, ബീടിയുണ്ട് വേണോ?


ബീഡി !! ഒരു അന്താരാഷ്ട്ര കമ്പനിയുടെ സീ. ഈ. ഓ. ഒന്നുമല്ലെങ്കിലും , അതിനൊത്ത അഹങ്കാരം മനസ്സില്‍ സൂക്ഷിച്ച ഞാന്‍ അവജ്ഞയോടെ പറഞ്ഞു. പക്ഷെ കുറച്ചുനേരം കുടി അവിടെനിന്നു ചിന്തിച്ച ശേഷം , എന്റെ അഹങ്കാരം ശമിച്ചപ്പോള്‍ , ഞാന്‍ ചോദിച്ചു... ബീടിയെങ്കില്‍ ബീഡി , എത്ര കാശാണ് ... ഇതൊന്നും കേള്‍കാത്ത വണ്ണം ആ മനുഷ്യന്‍ ബീഡി തെറുക്കുകയാണ്.വീണ്ടും എന്നില്‍ രോഷം ഉണര്‍ന്നു... പക്ക്ഷേ ആവശ്യക്കാരന്‍ ഞാനാണെന്ന ബോദ്യം വന്ന സമയത്ത് ആ മനുഷ്യന്‍ കൃത്യമായി ബീഡി തന്നു. കാശു കൊടുത്തശേഷം ഞാന്‍ വന്നവഴി തിരികെ നടന്നു. 


എനിക്കിവിടെ വില്ലജ് ആപ്പീസ്ല്‍ പിയൂണ്‍ ആയിട്ടാണ് ജോലി . പക്ഷെ ഞാന്‍ സിഗരട്ടേ  വലിക്കൂ . താമസവും ഭക്ഷണവും ഒറ്റയ്ക്കാണ് . കാത്തിരുന്നു കിട്ടിയ ജോലി കാട്ടിനുള്ളിലാനെന്ന സങ്കടം മാത്രം . ഇനി ടൌണില്‍ പോവുക എന്ന പറഞ്ഞാല്‍ ലേശം കഷ്ടമാണ്, നടന്നു വേണം പോവാന്‍ . എനിക്ക് മടിയാണ് . അതുകൊണ്ട് തന്നെ കേശുവേട്ടനെ എല്ലാ ദിവസവും മൂന്നു തവണ എങ്കിലും കാണേണ്ടി വരും ... ബീഡി വാങ്ങാന്‍ , അങ്ങനെ ഞാനും ഒരു ബീഡി വലിക്കാരനായി...


ആദ്യമൊക്കെ ദേഷ്യമാണ് തോന്നിയിരുന്നതെങ്കിലും പിന്നീടെനിക്ക് കേശുവേട്ടന്‍ ഒരു കൌതുകമായിരുന്നു. വിവരമില്ലാത്തവന്‍ എന്നാ പേര് അദേഹത്തിനല്ല എനിക്കാണെന്നു തോന്നുമാറു ഒരുപാട് അറിവുകളും അനുഭവങ്ങളും ഉള്ള മനുഷ്യന്‍ . വില്ലജ് ആപ്പീസ്ല്‍ ആരും (ആപ്പിസ്ര്മാര് ഉള്‍പ്പെടെ ) വരാരില്ലായിരുന്നത്കൊണ്ട് ഞാന്‍ എപ്പോളും കേശുവേട്ടന്റെ കടയില്‍ പോയിരിക്കും . ആ മനുഷ്യന്‍ എപ്പഴോ എന്നോട് ഒരുപാട് സംസാരിക്കാന്‍ തുടങ്ങി , പക്ഷെ എന്റെ പേരെന്താണെന്നോ, ഞാന്‍ ആരാണെന്നോ അദ്ദേഹം അന്വേഷിച്ചതെയില്ല .


കേശുവേട്ടന്റെ അച്ഛന്‍ ഒരു പട്ടാളക്കാരനായിരുന്നു .1930- കളിലെ ബ്രിട്ടീഷ്‌ ഗവര്‍ണ്മെന്റിന്റെ  സേവകന്‍ . പക്ഷെ എനിക്കതൊരു കള്ളമായിട്ടാണ് തോന്നിയത്. അല്ല പിന്നെ, ഒരു പട്ടാളക്കാരന്റെ മകന്‍ പെട്ടിക്കടയുമായി ഇരിക്കുമോ? അതും ഇത്പോലെ ശോഷിച്ച ഒരു മനുഷ്യന്‍ . എന്റെ മനസ്സ് അറിഞ്ഞിട്റെന്നവണ്ണം അദ്ദേഹം പറഞ്ഞത്പോലെ, അപ്പന്‍ ആനപ്പുറത്തിരുന്നാല്‍ മകന്റെ എവിടെയേലും തഴമ്പ് ഉണ്ടാകുമോ . ഇതോടെ എനിക്ക് കൌതുകമായി , പിന്നെടെങ്ങനെ കേശുവേട്ടന്‍ ഇങ്ങനെ ആയി? എങ്ങനെയേലും അത് അറിഞ്ഞാല്‍ മതിയെന്നത് പോലെ ഞാന്‍ ധൃതിയോടെ ചെവി കൂര്‍പിച്ചു . പക്ഷെ അദ്ദേഹം അധികമൊന്നും അച്ചനെപറ്റി  പറഞ്ഞില്ല . കാരണമുണ്ട് ഒരു 8 വയസുള്ള കുട്ടിക്ക് തന്റെ അച്ഛന്റെ ജോലിയും മനോനിലയെയും,വീട്ടിലെ അന്തരീക്ഷവും ഒക്കെ എത്ര കണ്ട വിവരിക്കാനാവും. അയ്യോ കേശുവേട്ടാണ് ഇപ്പൊ 8 വയസല്ല കേട്ടോ , ആ പ്രായത്തില്‍ അച്ഛന്റെ കീശയില്‍ നിന്നും ഒരു നൂറു റുപ്പിക എടുത്തുംകൊണ്ട് നാടുവിട്ട ഒരു മനുഷ്യനാണ് എന്റെ മുന്‍പില്‍ ഇരിക്കുന്നത് .നാട് കാണുക എന്നതായിരുന്നു ഉദേശമെങ്കിലും , കാഴ്ചകള്‍ കണ്ടു മുന്നേറിക്കൊണ്ടിരുന്ന അവസരത്തില്‍ തിരിച്ചു വീട്ടില്‍ പോവുന്ന കാര്യം മറന്നു പോയ്‌ . 


നിരവധി ഹോട്ടലുകളിലും, കടകളിലും ജോലി ചെയ്ത് , കിട്ടുന്ന കാശുകൊണ്ട് പുതിയ കാഴ്ചകള്‍ തേടി നടന്നു, തെണ്ടി നടന്നു,അനുഭവങ്ങള്‍ മാത്രം സമ്പാദിച്ചു  , ഒടുവില്‍ കോഴിക്കോട്ടു ജപ്പാന്‍ മില്ലില്‍ ജോലി ലഭിച്ചതോടെ ജീവിതത്തിനു പുതിയ മാനം ലഭിച്ചു. എന്റെ ബീഡി ഇതിനകം കേട്ട് പോയിരുന്നു , ബീടിക്കൊരു കുഴപ്പമുണ്ട്, എപ്പോളും വലിച്ചുകൊണ്ടിരുന്നില്ലെങ്കില്‍ കേട്ടുപോവും.വീണ്ടും ബീഡി കത്തിച്ച സമയത്ത് ആപ്പീസി ല്‍ നിന്നും ആള് വന്നു, വി ഇ ഓ വന്നിട്ടുണ്ടത്രേ , ഇത് പതിവില്ലാത്തതാണല്ലോ എന്ന ഓര്‍ത്ത് ഞാന്‍ ചെന്നപ്പോള്‍ ഞാന്‍ ഇതവരെ കണ്ടിട്ടില്ലാത്ത എന്റെ ആപ്പീസറെ ഒന്ന് ദര്‍ശിക്കാന്‍ സാധിച്ചു. സില്‍ബന്ധികള്‍ ആര്‍ക്കോ വേണ്ടി കുറച്ച ഒപ്പിട്ടുകൊടുക്കാന്‍ വേണ്ടി വന്നതാണ്. കൊടുക്കേണ്ടത് കണ്ണടച് കൊടുത്തപ്പോള്‍ അദ്ധേഹത്തിന്റെ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു , മടിക്കെട്ടില്‍ എണ്ണി നിരത്തിയ കാശിന്റെ തിളക്കം കൊണ്ട്. ഇതിപ്പോ എല്ലാര്‍ക്കും ശീലമായിപ്പോലി അര്‍ഹത ഉള്ളവനും ഇല്ലാത്തവനും എല്ലാം ഇപ്പൊ കാശു കൊടുത്തു തന്നെ കാര്യം സാധിക്കൂ.... വന്ന കാര്യം നടത്തി ആപ്പിസര്‍ തിരിച്ചു പോയ്‌.. ...........
വീണ്ടും എനിക്ക് നടക്കാം .

കറക്കമെല്ലാം കഴിഞ്ഞു ഞാന്‍ വീണ്ടും ഞാന്‍ കേശുവേട്ടന്റെ കടയിലെത്തി . ഇപ്പൊ അങ്ങോട്ടു പോവുന്നത് ബീഡി വലിക്കാന്‍ മാത്രമല്ല ... കഥ കേള്‍ക്കാന്‍ കൂടെ ആണ് .
ചെറുപ്പത്തില്‍  വല്ല്യപ്പച്ചനും വല്ല്യംമമചിക്കും പറഞ്ഞ തരാന്‍ സാധിക്കാത്ത കഥകള്‍ പോലെ, എന്റെ മനസ്സൊരു കൊച്ചുകുട്ടിയുടെതുപോലെ കൌതുകത്തോടെ ശ്രദ്ധിച്ചിരുന്നു, പുളകം കൊണ്ടിരുന്നു. 

ഇതൊക്കെ വെറും കഥകളല്ല, ഞാന്‍ കണ്ട ജീവിതമാണെന്ന് പറഞ്ഞു കേശുവേട്ടന്‍ തുടങ്ങും , ഔ പക്ഷെ എന്റെ മനസ്സറിഞ്ഞിട്ടെന്നവണ്ണം. ഞാന്‍ ചുറ്റുമുള്ള ലോകമെല്ലാം മറന്നുകൊണ്ട് ഇരുന്നു  കേള്‍ക്കും. അപ്പൊ എവിടെയാണ് , കേശുവേട്ടന്റെ ജീവിതത്തിലെ പുതിയ ഘട്ടം , അതിന്റെ ത്രില്ലിലാണ് ഞാനിപ്പോ . 

പ്രത്യേകിച്ച് ഒന്നുമില്ലട , സ്ഥിരം ജോലി ആയപ്പോ ഒരു കല്യാണം കഴിച്ചു. അത്രയും നാള്‍ ഞാന്‍ കരുതിയത് ഈ മനുഷ്യന്‍ ഒരു ബാച്ചിലര്‍ ആണെന്നാണ്‌, ഇനിയിപ്പോ എന്റെ മനസ്സിന് അറിയേണ്ടത് അവരെപ്പറ്റി ആവും.സോറി, ഞാന്‍ കഥ തുടരാം... കോഴിക്കൊടടുത്ത് പെരംബ്രക്കാരി ഒരു പെണ്ണ്.. അല്ല ഒരു ചേച്ചി... കെട്ടി മൂന്നു കൊല്ലം കഴിഞ്ഞപ്പോ രണ്ടു പിള്ളാരുമായി, ഒരാണും ഒരു പെണ്ണും, ഇത് പറഞ്ഞപ്പോ കേശുവേട്ടന്റെ കണ്ണും തിളങ്ങുന്നുണ്ടായിരുന്നു, പക്ഷെ എന്റെ ആപ്പിസര്‍ടെ  പോലെ അല്ലന്ന്‍  മാത്രം. എപ്പോളും തെണ്ടി നടക്കാനും , നാടുചുറ്റ നും  ആഗ്രഹിച്ച അയാള്‍ക്ക് അതൊരു ബാധ്യത ആയി മാറി.. പക്ഷെ എല്ലാ ആഗ്രഹങ്ങളെയും മാറി വെച്ചു അയാള്‍ അവര്‍ക്ക് വേണ്ടി ജീവിക്കാന്‍ തുടങ്ങി, ക്ഷമയോടെ മുന്പോട്ടു  പോയി, കഷ്ടപ്പാടാണെങ്കിലും ഒരു സുഖമാണ്. 

പക്ഷെ പതിയെ മില്ലില്‍ സമരങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു വരുന്നത് എന്താണെന്ന്‍ നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവും, അതെ അത് സംഭവിച്ചു, മില്ല് പൂട്ടി , കേശുവേട്ടാണ് ജോലി നഷ്ടമായി . ഇപ്പൊ നമ്മള്‍ നേരത്തെ സംശയിച്ചത് പോലെ കുടുംബം ഒരു ബാധ്യത ആയി മാറി, പട്ടിണി ഒരു സുഖമുള്ള ഏര്‍പ്പാടല്ലാതായി തീര്‍ന്നു ... കലുഷിതമായ ആ മനസ്സിന് അപ്പൊ ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ടാവും ,
അതൊന്നും മനസ്സിലാക്കാതെ വേറൊരു സുപ്രഭാതത്തില്‍ ഭാര്യ കുട്ടികളെയും കൊണ്ട് ഇറങ്ങി പോയി , സ്വന്തം വീട്ടിലെയ്ക്കാവും, ഒന്നും അന്വേഷിക്കാന്‍ കേശുവേട്ടന്‍ മെനക്കെട്ടില്ല,  യാത്ര തുടര്‍ന്നു , ഒടുവില്‍ കാടുകയറി ഈ മുക്കിലെത്തി, ചായക്കോപകള്‍ക്ക്  ഇടയില്‍ ഈ ജീവിതത്തെ അടക്കി നിര്‍ത്താന്‍ ശ്രമിച്ചു, പിന്നീട് എങ്ങോട്ടും യാത്ര ചെയ്തിട്ടില്ല. ...

ഇനിയും കേശുവേട്ടാണ് പറയാന്‍ നൂറു കഥ ബാക്കിയുണ്ടാവും, കേള്‍ക്കാന്‍ ഞാന്‍ ഉണ്ടാവും . ഞാന്‍ തിരിച്ചറിഞ്ഞു, എനിക്കിപ്പോ ഒട്ടും തിരക്കില്ല.... തിരക്കിട്ട്‌  എങ്ങോട്ടു പോവാനാ ...
ഒന്നും ചെയ്യാനുമില്ല ... കേശുവേട്ടനും തിരക്കില്ല, ഒരു പക്ഷെ ഞാന്‍ ഇവിടെ ജോലിക്കല്ല പഠിക്കാന്‍ വന്നതാവുമെന്ന്  തോന്നുമാറു  . അങ്ങേരും  കാത്തിരിക്കുകയാണ് , ഭാര്യയെയും മക്കളെ യുമല്ല, മരണത്തെ.......
ഞാന്‍ കാക്കുന്നത് ജീവിതത്തെയും......
ആ ജീവിതത്തിലേയ്ക് എനിക്ക് ആവശ്യം സമ്പാദ്യം മാത്രമല്ല എന്നാ തോന്നലും സമ്മാനിച് , അദ്ദേഹം കഥകള്‍ തുടരുകയാണ് ... 
ഈ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിലും സംഭവിക്കാം.
എപ്പോളെങ്കിലും ഞാനും  അനുഭവിക്കുമായിരിക്കും....
തണുത്ത കട്ടഞ്ചായ മെല്ലെ ഞാന്‍ നുണഞ്ഞു....



  




Monday, 10 September 2012

samanwayam!

സമന്വയം 


ഇരുളും വെളിച്ചവും ശത്രുക്കളാണ് ?
ഒരു തിരി തെളിയുമ്പോള്‍ ,
വെളിച്ചം പരക്കുമ്പോള്‍ ,
ഇരുളിന്റെ ആത്മാവ് കീറി മുറിക്കപ്പെടുന്നു .

പ്രകാശം മൂര്‍ച്ചയേറിയ ഒരു കത്തിയാണ് ;
ഇരുളിനെ ഭയക്കുന്നവര്‍ക്ക്‌ .
പക്ഷെ, ഇഷ്ടപ്പെടുന്നവര്‍ക്ക് അതൊരു മുറിവാണ്..

സമന്വയിപ്പിക്കാന്‍ കഴിയാത്തത്ര ദൂരമാണ് അവര്‍ തമ്മില്‍ ...
നമ്മുടെ ചിന്തകള്‍ തമ്മിലും ..

ഒടുവില്‍ ഞാന്‍ ഉറ്റുനോക്കുന്നത്  കണ്ണുകളിലേയ്ക്ക് ആണ് ...
നിന്‍റെയും എന്‍റെയും ...
അവ തുറന്നുവെയ്ക്കാം , അടച്ചുവെയ്ക്കാം ...
പക്ഷെ ഒരുമിച്ച്!!

അവിടൊരു പ്രശ്നമുണ്ട് !
ഞാന്‍ പറയുന്നത് നിന്റെ ഇഷ്ടങ്ങല്‍ക്കെതിരാനെങ്കിലോ?
അപ്പോള്‍ .....
ഇരുളിനും വെളിച്ചതിനുമിടയിലുള്ളത് ഇഷ്ടമാണ്...
ഇഷ്ടം ഇടയിലുള്ളവര്‍ എങ്ങനെ ശത്രുക്കളാവും,
അവര്‍ സുഹൃത്തുക്കളല്ലേ...?

ചോദ്യങ്ങലെരേയാണ് ...
എന്നാല്‍ ഉത്തരമോ, അതൊന്നുമാത്രം ...
സമന്വയം .......
നിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും ഒരൊറ്റ ഉത്തരം...



Tuesday, 4 September 2012

enikku kadal.......


കടല്‍ അഥവ വക്താവ് 


കടലിനു പണ്ടു മുതലേ അര്‍ത്ഥം ആഴമെന്നും ദൂരമെന്നും ഒക്കെ ആണ് .
കാറ്റിന്  തീരത്തോടു പറയനുള്ളതെല്ലാം പറയുന്നത് തിരകളിലൂടെയാണ് .
കടലിന്റെ ഹൃദയം പക്ഷെ ഒരുപാട് ദൂരെ കാറിന്റെ
 അടുത്താണ് .
തിര വന്നു തീരത്ത് വരയ്ക്കുന്ന ചിത്രങ്ങളെല്ലാം കാറ്റിന്റെ മനസ്സിലെ വിങ്ങലുകളാണ് .

ഞാന്‍ കാറ്റാണ്  , നീ തീരവും ..........
എന്റെ കണ്ണീരും പുഞ്ചിരിയുമെല്ലാം , ഒരിക്കലും അവസാനിക്കാത്ത തിരകളും ......

നിന്നില്‍ ഞാന്‍ വരയ്ക്കുന്ന ചിത്രമെല്ലാം നീ കാണുന്നുവോ 
തീരമേ....?
എന്നെക്കുറിച് നിന്നിലൊന്നും  വേറാരും എഴുതാന്‍  
ഞാന്‍ ആഗ്രഹിക്കുന്നില്ല...
അവയെല്ലാം ഞാന്‍ മായ്ക്കും ......
തിരുത്തിയെഴുതും ...............

തിരകളില്ലായിരുന്നെങ്കില്‍ ഒരു പക്ഷെ എനിക്കൊന്നും നിന്നോട് പറയാന്‍ ആകുമായിരുന്നില്ല.....
നിന്റെ മറുപടികള്‍ ഞാന്‍ പക്ഷെ ഒരിക്കലും കടല്‍ വഴി അറിയാറില്ല .....
അത് ഞാന്‍ അറിയുന്നത് കാറ്റായി നിന്നെ വന്നു 
തഴുകുംബോഴാണ് ...

കടല്‍ എന്റെ വക്താവാണ്‌ ....
നീ എന്റെ മാത്രവും .......